Wednesday, December 9, 2009

ഡിസംബര്‍




നിന്നെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്
കാരണം നിന്റെ വരവിനു പോലും
എന്ത് ഭംഗിയാണ് .

മഞ്ഞു മൂടിയ വെളുപ്പന്കാലം
എനിക്കിഷ്ടമാണ് .....
പുല്‍ക്കൊടി തുമ്പിലെ
ഹിമ ബിന്ദു ദര്‍പ്പണം
എനിക്കിഷ്ടമാണ്

തഴുകി ഉണര്‍ത്തുന്ന ഇളംകാറ്റു ഇഷ്ടമാണ്
ആ കാറ്റിന്റെ കുളിര്‍ ഇഷ്ടമാണ്
ആ കുളിരില്‍ നിന്‍ മുഖം
ഒരു നേര്‍ത്ത മഞ്ഞുതുള്ളി പോലെ
ഓര്‍ക്കുവാന്‍ ഇഷ്ടമാണ് .
ആ ഓര്‍മകളില്‍ നിന്നെ ഒളിപ്പിക്കുവാന്‍
ഇഷ്ടമാണ് .....

No comments: